കല്ലേറ്റുംകര റയില്‍വേ മേല്‍പ്പാലം ആരംഭിക്കുന്നിടത്ത് തകര്‍ന്നുകിടക്കുന്ന ഡിവൈഡര്‍ അടിയന്തിരമായി പുനര്‍നിര്‍മിക്കണം; ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി
ല്ലേറ്റുംകര പോസ്റ്റോഫീസ് ജംഗ്ഷനില്‍ റയില്‍വേ മേല്‍പ്പാലം ആരംഭിക്കുന്നിടത്ത് തകര്‍ന്നുകിടക്കുന്ന ഡിവൈഡര്‍.
കല്ലേറ്റുംകര: പോസ്റ്റോഫീസ് ജംഗ്ഷനില്‍ റയില്‍വേ മേല്‍പ്പാലം ആരംഭിക്കുന്നിടത്ത് തകര്‍ന്നുകിടക്കുന്ന ഡിവൈഡര്‍ അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റയില്‍വേ സ്റ്റേഷനിലേക്കും ചാലക്കുടിയിലേക്കും തിരിയുന്ന ഈ ജംഗ്ഷനിലെ വളവും വാഹനങ്ങളുടെ അമിത വേഗതയും വളരെയധികം അപകടങ്ങള്‍ ഉണ്ടാക്കുന്നു. മഴക്കാലമായതുകൊണ്ട് തകര്‍ന്നു കിടക്കുന്ന ഡിവൈഡര്‍ മൂലം അപകടങ്ങള്‍ വര്‍ധിക്കുവാനുള്ള സാധ്യതയുമുണ്ട്. യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, അഡ്വ. കെ.എഫ്. ജോസ്, സോമന് ശാരദാലയം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ഡേവിസ് ഇടപ്പിള്ളി, മായ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍