ലയണ്‍സ് ക്ലബിന് പുതിയ നേതൃത്വം; സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിമല്‍ വേണു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ 2026 27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. പുതിയ സേവനവര്‍ഷത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സ്ഥാനാരോഹണ ചടങ്ങും വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിമല്‍ വേണു നിര്‍വഹിച്ചു.

ക്ലബ് പ്രസിഡന്റ് മനോജ് എബന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, ആനന്ദ് മേനോന്, തോമാച്ചന് വെള്ളാനിക്കാരന്‍, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോള്‍ തോമസ് മാവേലി, ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, റീജിയന് ചെയര്മാന് അജിതന്, ലിയോ ക്ലബ് പ്രസിഡന്റ് ആന്‍ തെരേസ് ജോണ്‍ നിധിന്, മുന്‍ റീജിയന് ചെയര്മാന് റോയ് ജോസ് എന്നിവര്‍ സംസാരിച്ചു. സുധീര്‍ ബാബു സ്വാഗതവും എബിന് മാത്യു നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി ഗോപിനാഥ് ടി. മേനോന് (പ്രസിഡന്റ്), സുധീര്‍ ബാബു (സെക്രട്ടറി), എബിന് മാത്യു (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍