ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍; വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ടുതിരുനാള് മൂന്നിന്
ഇരിങ്ങാലക്കുട സെന്റ തോമസ് കത്തീഡ്രല്‍.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുക്റാന ഊട്ടുതിരുനാള് മൂന്നിന് ആഘോഷിക്കും. 25000 പേര്‍ക്ക് ഒരുക്കുന്ന നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവക്ക് തിരുത്തിപ്പുറം ഫൊറോന വികാരി ഫാ. ജോ ഒളാട്ടുപുറം മുഖ്യകാര്‍മികനായിരിക്കും. നാളെ വൈകീട്ട് 5.30ന് നടക്കുന്ന പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന, രൂപം എഴുന്നള്ളിച്ചുവക്കല് എന്നിവക്ക് രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനമായ മൂന്നിന് രാവിലെ ആറിന് ദിവ്യബലി, 7.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 8.30ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ കാര്‍മികനായിരിക്കും. ഫാ. ജോബി മേനോത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് ദിവ്യബലി, തിരുനാള്‍ കൊടിയിറക്കം. ഊട്ടുതിരുനാളിന് ലഭിക്കുന്ന സംഭാവനയില് ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ഇടവകയുടെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തിവരുന്ന സാന്ത്വന സദനത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കും.
ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ് പള്ളന്‍, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ.എം.എം. ഷാജന്, ജനറല്‍ കണ്‍വീനര്‍ തോമസ് തൊകലത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു അബ്രാഹാം കണ്ടംകുളത്തി, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്സന് പൊന്തോക്കന്, ഡേവീസ് ചക്കാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ റോബി കാളിങ്കര, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ തെക്കിനിയത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍