കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് തൃശൂര്‍ സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഡെയ്സണ്‍ പനേങ്ങാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിഎഡ് ബിരുദധാരികള്‍ക്കായുള്ള ബിരുദദാന ചടങ്ങ് തൃശൂര്‍ സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഡെയ്സണ്‍ പനേങ്ങാടന്‍ ഉദ്ഘാടനം ചെയതു. കോളജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ധന്യ സിഎംസി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സ്റ്റാഫ് പ്രതിനിധി ഡോ. കെ.ജെ. അഞ്ജു ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ 2024 26 ബിഎഡ് ബാച്ച് 100 ശതമാനം വിജയം കൈവരിക്കുകയും എല്ലാ വിദ്യാര്‍ഥികളും ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കുകയും ചെയ്തതിന്റെ ഭാഗമായി അക്കാദമിക മികവില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്കും കെടെറ്റ് വിജയികള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. സലിംകുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നമിത സിഎംസി നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി