ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഉപയോഗശൂന്യമായ ആംബുലന്‍സില്‍ ഒരുക്കിയ വായനശാല നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കൃഷിയാണ് ലഹരി, വായനയാണ് ലഹരി എന്ന ആശയത്തോടെ രോഗികള്‍ക്ക് ഒപി ടിക്കറ്റിനൊപ്പം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഉപയോഗശൂന്യമായ ആംബുലന്‍സില്‍ പുസ്തക വണ്ടി എന്ന പേരില്‍ വായനശാലയുടെ ഉദ്ഘാടനവും നഗരസഭ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പഴ്സന്‍ ചിന്ത ധര്മരാജന് അധ്യക്ഷത വഹിച്ചു. വിവിധ കോളജുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശവുമായി ബൈക്ക് റാലിയും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സന്റ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ റോണി പോള്‍ മാവേലി, പ്രവീണ്‍സ് ഞാറ്റുവേട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി