കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ പ്രകാശനം ചെയ്തു
കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ത.ാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ പ്രകാശനം ചെയ്യുന്നു.
കാറളം: കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ പ്രകാശനം ചെയ്തു. രണ്ടാം വര്‍ഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റില്‍ ചര്‍ച്ചയാകുന്ന സ്ത്രീയും സമൂഹവും എന്ന ആശയവുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് ജേര്‍ണല്‍ തയാറാക്കിയത്. വിദ്യാര്‍ഥികളുടെ ആഴ്ചകളോളം നീണ്ട കൂട്ടായ പരിശ്രമത്തിലൂടെ രൂപം നല്കിയ ജേര്‍ണലില്‍ മലയാളം, ഹിന്ദി, തമിഴ്, അന്തര്‍ദേശീയ വിഭാഗങ്ങളിലായി 34 ഓളം സിനിമകളെ ആസ്പദമാക്കി 50 ലധികം സിനിമാ നിരൂപണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപിക പി. ഐശ്വര്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രണ്ടാം വര്‍ഷ ഒഎഫ്ഇ വിദ്യാര്‍ഥി ആര്യനന്ദ് ജേര്‍ണലിന്റെ കവര്‍ രൂപകല്പന നിര്‍വഹിച്ചു. രാജലക്ഷ്മി, എം.എസ്. അനന്യ, സന്‍ഹ, ശ്രീഗ, യുഗ, അനന്യ ലക്ഷ്മി, സഹീല്‍, സഹീര്‍, ശിവനന്ദു, സായന്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി