25 വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ്
ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ എല്‍പി സ്കൂളില്‍ 2001 മുതല്‍ പ്രധാനധ്യാപിക ആയി സമര്‍പ്പിത സേവനമനുഷ്ഠിച്ച സിസ്റ്റര്‍ ഓമനക്ക് നല്കിയ യാത്രയയപ്പ്.
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ എല്‍പി സ്കൂളില്‍ 2001 മുതല്‍ പ്രധാനധ്യാപിക ആയി സമര്‍പ്പിത സേവനമനുഷ്ഠിച്ച സിസ്റ്റര്‍ ഓമനക്ക് ആദരസൂചകമായി യാത്രയയപ്പ് നല്കി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജ്മെന്റ് അംഗങ്ങള്‍, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സിസ്റ്ററുടെ ആത്മാര്‍ഥ സേവനങ്ങളെ അനുസ്മരിച്ചു ആശംസാ പ്രസംഗങ്ങള്‍ നടന്നു. ഡോണ്‍ ബോസ്കോ സ്കൂള്‍ റെക്ടറും മാനേജരുമായ ഫാ. ഇമ്മനുവേല്‍ വട്ടക്കുന്നേല്‍ സിസ്റ്റര്‍ ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡോണ്‍ബോസ്കോ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപുരക്കല്‍ സ്വാഗതവും എല്‍പി സ്കൂള്‍ പ്രധാനധ്യാപിക ശോഭ ജെയിംസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍