ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ആദരണ സമ്മേളനം രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ പോലീസിനേക്കാളും എക്സൈസിനേക്കാളും കൂടുതല്‍ ശക്തിയോടെ കഴിയുക വിദ്യാര്‍ഥികള്‍ക്കാണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ തൂഫാന് പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ കണ്ണികളായി തുടരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന മെറിറ്റ് ഡേ ആദരണ സമ്മേളനം രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
100% വിജയം കൈവരിച്ച നിയോജക മണ്ഡലത്തിലെ 42 സ്കൂളുകളെയും നിയോജകമണ്ഡലത്തിന് പുറത്ത് പഠിച്ച് ഫുള്‍ എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും ഫുള്‍ എപ്ലസ് നേടിയ 70 സ്കൂളുകളില്‍ നിന്നായി 883 വിദ്യാര്‍ഥികളുമാണ് ആദരിക്കപ്പെട്ടത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലന്, ടി.വി. ചാര്‍ളി, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ റോസിലി ഫ്രാന്‍സീസ്, കോഡിനേറ്റര്‍മാരായ സി.എസ്. അബ്ദുല്‍ഹഖ്, എ.സി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തുടര്‍ച്ചയായി അഞ്ചാം തവണയാണ് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഹൃദയ പാലിയേറ്റീവ് കെയര്‍ ഒമ്പതാം വാര്‍ഷികവും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവര്ഷികവും
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026