ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച അസെന്റ് 2026 പ്രൊഫഷണല്‍ ഓറിയന്റേഷന്‍ പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എ. സോളമന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുടയില്‍ ബിടെക് പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കായി അസെന്റ് 2026 പ്രൊഫഷണല്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എ. സോളമന് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. എന്‍ജിനീയറിംഗ് പഠനത്തിനും തൊഴില്രംഗത്തിനും ആവശ്യമായ പ്രൊഫഷണല്‍ നൈപുണികളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സന്ദര്‍ശനം, ലൈഫ് സ്കില്‍ പരിശീലനം, ആശയവിനിമയ നൈപുണി വികസനം, ടീം ബില്‍ഡിംഗ് ശില്പശാലകള്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ പരിചയപ്പെടുത്തല്‍, റോബോട്ടിക്സ് പരിശീലനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക മികവിനൊപ്പം സാങ്കേതിക അവബോധവും നേതൃത്വശേഷിയും പ്രൊഫഷണല്‍ കഴിവുകളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന തരത്തിലാണ് അസെന്റ് 2026 ക്രമീകരിച്ചതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി