ഞാറ്റുവേല മഹോത്സവത്തിന് മാറ്റുകൂട്ടാന്‍ പേരഗ്രാമവും
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ടി. വേണുഗോപാല മേനോന് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപിക ഹസീനക്ക് പേരത്തൈ നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ആയിരം പേരതൈകള്‍ വച്ചുപിടിപ്പിക്കുന്ന പേരഗ്രാമം പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട കാത്തലിക് സെന്ററിലെ ജ്യോതിസില്‍ വച്ചുനടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ടി. വേണുഗോപാലമേനോന് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപിക ഹസീനക്ക് പേരത്തൈ നല്‍കിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ. ജോണ്‍ പാലിയക്കര സിഎംഐ അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, അയ്യപ്പക്കുട്ടി ഉദിമാനം, സിമീഷ് സാഹു, പി.ആര്. സ്റ്റാന്‍ലി, ടെല്‍സണ്‍ കോട്ടോളി, എ.സി. സുരേഷ്, പി. കൃഷ്ണപ്രസാദ്, ബാബുരാജ്, ഷാജി മാസ്റ്റര്‍, രാധാകൃഷ്ണന് വെട്ടത്ത്, എം.എസ്. ദാസന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. സെക്രട്ടറി കെ.എന്‍. സുഭാഷ് സ്വാഗതവും കോഡിനേറ്റര്‍ ജഫ്രിന് സോജി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു