നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കരൂപ്പടന്ന ഗ്രാമീണ വായനശാല നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കരൂപ്പടന്ന ഗ്രാമീണ വായനശാല നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു. വള്ളിവട്ടം സര്‍വീസ് സഹകരണ ബാങ്ക് ഈസ്റ്റ് ബ്രാഞ്ച് ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നവചേതന വയോജനവേദി ജോയിന്റ് സെക്രട്ടറി ടി.ബി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജര്‍ ഫെസിലിറ്റേറ്റര്‍ ആയ മാര്‍ഷല്‍ സി. രാധാകൃഷ്ണന് വയോജന സംരക്ഷണ നിയമം, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ പദ്ധതി, സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു.
മക്കള്‍ പ്രായമായ മാതാപിതാക്കളെ എങ്ങനെ സംരക്ഷിക്കേണ്ടതെന്നും മാതാപിതാക്കളുടെ സ്വത്തുവകകള്‍ നിയമപരമായി മക്കള്‍ക്ക് കൈമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന വിവിധ വയോജനക്ഷേമ പദ്ധതികളും ബോധവത്കരണ ക്ലാസില്‍ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് കലാകാരന് ആദിത്യന് കാതിക്കോടിന്റെ പുഴയുടെ ചങ്ങാതി എന്ന ഒറ്റയാള്‍ നാടകവും അരങ്ങേറി. ജില്ലാ പഞ്ചായത്തംഗം കെ.ബി. ഷക്കീല ടീച്ചര്‍, വായനശാല സെക്രട്ടറി പി.കെ. അബ്ദുള്‍ മനാഫ്, ഭരണസമിതി അംഗം ഷൈജു സേതുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി