അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
ചെമ്മണ്ട ഉന്നതിയില്‍ അപകടാവസ്ഥയിലുള്ള ഉപയോഗശൂന്യമായ പൊതുകിണര്‍.
വലിയ ശബ്ദത്തോടെ കിണറില്‍ ഇടക്കിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ടെന്ന് സമീപവാസികള്‍
ഇരിങ്ങാലക്കുട: കാറളം ചെമ്മണ്ട ഉന്നതിയിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന ഉപയോഗശൂന്യമായ പൊതുകിണര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. സംരക്ഷണഭിത്തി തകര്‍ന്ന് കിണര്‍ കാടുകയറിയ നിലയിലാണ്. കിണര്‍ ഉന്നതിയിലെ നിവാസികള്‍ക്ക് പേടിസ്വപ്നമായി. വലിയ ശബ്ദത്തോടെ കിണറില്‍ ഇടക്കിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു. പുറമേ കിണറിന് സമീപത്ത് രൂപപ്പെട്ട കുഴിയിലൂടെ മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി വശങ്ങള് ഇടിഞ്ഞു തുടങ്ങി. നാളുകളായി കിണറിന്റെ ഉള്ളില്‍ മണ്ണിടിയുന്നുണ്ട്.
മഴ ആരംഭിച്ചതോടെ കൂടുതലായി ഇടിഞ്ഞു തുടങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉന്നതിയിലെ കുട്ടികള്‍ കളിക്കുന്നത് ഇവിടെയാണ്. ഉപയോഗശൂന്യമായ കിണര്‍ മൂടാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ പഞ്ചായത്ത് അധികൃതര്‍ കളക്ടറുടെ അനുമതി തേടിയിരുന്നു. എന്നാല്‍ ജലസ്രോതസ് എന്ന നിലയില്‍ കിണര്‍ കെട്ടി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദേശം നല്കി. പരിശോധന എന്ന് നടക്കും എന്ന് നിശ്ചയമില്ല. അപകടക്കെണിയായി നിലനില്‍ക്കുന്ന കിണര്‍ മൂടാന്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി സമരം നടത്തിയിരുന്നു. നിലവില്‍ കിണറിനോടു ചേര്‍ന്ന് രൂപപ്പെട്ട കുഴിയുടെ ഭാഗത്തേക്ക് ഉള്‍പ്പടെ ആളുകള്‍ കയറാതിരിക്കാന്‍ കയര്‍ കെട്ടി തിരിച്ചിരിക്കുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിഫ ഫിയസ്റ്റ ആഘോഷം സംഘടിപ്പിച്ചു