വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
വീട്ടിലെ ലൈബ്രറി കല സാഹിത്യം സമൂഹം എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിമാസ പുസ്തക ചര്‍ച്ച സാംസ്കാരിക പ്രവര്‍ത്തകനും റിട്ട. തഹസില്‍ദാറുമായ സിമീഷ് സാഹു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വീട്ടിലെ ലൈബ്രറി കല സാഹിത്യം സമൂഹം എന്ന പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന പ്രതിമാസ പുസ്തക ചര്‍ച്ച വീട്ടിലെ ലൈബ്രറി അങ്കണത്തില്‍ നടന്നു. സാംസ്കാരിക പ്രവര്‍ത്തകനും റിട്ട. തഹസില്‍ദാറുമായ സിമീഷ് സാഹു ഉദ്ഘാടനം ചെയ്തു. പി.എന്‍. സുനില്‍ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ ജീവിതവും എഴുത്തും എന്ന വിഷയം പി. ഗോപിനാഥ് അവതരിപ്പിച്ചു.
കൃഷ്ണകുമാര്‍ മാപ്രാണത്തിന്റെ പാതിരാവില്‍ ഒരു പ്രണയകാലത്ത് എന്ന കഥാസമാഹാരം രാധാകൃഷണന് വെട്ടത്ത് അവതരിപ്പിച്ചു. റഷീദ് കാറളം, സിസ്റ്റര്‍ റോസ് ആന്റോ, ശ്രീലത രാജീവ്, രാധാകൃഷ്ണന് കിഴുത്താണി, ജോസ് മഞ്ഞില, എം.എ. ഉല്ലാസ്, ഷൈജന്‍ കോമ്പരുപറമ്പില്‍, മിനി രാജേഷ്, സഞ്ജയ് പൂവത്തുംകടവില്, വി.ആര്. മോഹനന്, പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നോമി കൃഷ്ണ സ്വാഗതവും ദിനേശ് രാജ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം