മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു
മൃച്ഛകടികം കൂടിയാട്ടത്തില്‍ ചാരുദത്തനായി സൂരജ് നമ്പ്യാര്‍, കര്ണ്ണപൂരകനായി പൊതിയില്‍ രഞ്ജിത് ചാക്യാര്‍, അഹിന്തനായി ഗുരുകുലം തരുണ്‍, മൈത്രേയനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, രോഹസേനനായി അരന് കപില എന്നിവര്‍ അരങ്ങില്‍.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ പന്ത്രണ്ടുദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണദശരൂപക മഹോത്സവം വേണുജി സംവിധാനം ചെയ്ത മൃച്ഛകടികം കൂടിയാട്ടത്തോടെ സമാപിച്ചു. കൂടിയാട്ട അവതരണത്തിന് മുന്‍പ് ഡോ. ഇ.ആര്. നാരായണന് പ്രകരണങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന കൂടിയാട്ടത്തില്‍ വസന്തസേനയായി കപില വേണുവും ചാരുദത്തനായി സൂരജ് നമ്പ്യാരും മാഥുരനായി മാര്‍ഗി സജീവ് നാരായണചാക്യാരും കര്ണ്ണപൂരകനായി പൊതിയില്‍ രഞ്ജിത് ചാക്യാരും മൈത്രേയനായി കലാമണ്ഡലം ജിഷ്ണു പ്രതാപും
ശര്വ്വിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാരും സംവാഹകനായി ശങ്കര്‍ വെങ്കിടേശ്വരനും അഹിന്തനായി ഗുരുകുലം തരുണും മദനികയായി സരിത കൃഷ്ണകുമാറും രദനികയായി മാര്‍ഗി അഞ്ജന എസ് ചാക്യാരും രോഹസേനനായി അരന് കപിലയും രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം വിനീഷ് എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന് താളത്തിന് ഗുരുകുലം അതുല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക എന്നിവരും കുറുംകുഴലില്‍ വൈശാഖ് ചമയത്തിന് കലാനിലയം ഹരിദാസ് കലാമണ്ഡലം വൈശാഖ് എന്നിവര്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും കഥകളുടെയും വേഷങ്ങളുടേയും വൈവിധ്യം കൊണ്ടും സവിശേഷമായിരുന്നു ദശരൂപകമഹോത്സവം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം