ഹരിതോത്സവത്തിന് കൊടിയേറി; വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റുകര്‍മം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൃഷിയുടെയും ആരോഗ്യത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശം ഉയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് സപ്തദിന ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ എല്‍എഫ് കോണ്‍വെന്റിന് സമീപമുള്ള കാത്തലിക് സെന്ററിലെ ജ്യോതിസ് കോളജില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, വിഷന്‍ ഇരിങ്ങാലക്കുട ട്രഷറര്‍ കെ.എന്‍. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിമീഷ് സാഹു വിഷന്‍ ഇരിങ്ങാലക്കുടയുടെ സ്നേഹോപഹാരം സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക അസീന, ചമയം പ്രസിഡന്റ് എ.എന്‍. രാജന്, ഉദിമാനം കലാസമിതി സ്ഥാപകന്‍ അയ്യപ്പക്കുട്ടി, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ സത്യപാലന്, കാറളം ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്, കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍. ലക്ഷ്മണന്, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍മാരായ എം.എസ്. ദാസന്, കുരിയന്‍ ജോസഫ്, വിമി, അശ്വതി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. വൃന്ദ, മണി സജയന്, വേളൂക്കര പഞ്ചായത്ത് അംഗം അയ്യപ്പന്, മുരിയാട് പഞ്ചായത്തംഗങ്ങളായ ടി.കെ. ശശി, ശാരി വീനസ്, ജ്യോതി സരിന്, അഞ്ജലി ഷാബു തുടങ്ങി കലാ സാഹിത്യ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒട്ടനവധി പേര് ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി