തിരൂര്‍ ഗുരുവായൂര്‍ ഇരിങ്ങാലക്കുട റെയില്‍പ്പാത; പ്രതീക്ഷയോടെ ഇരിങ്ങാലക്കുട
കല്ലേറ്റുംകര ആസ്ഥാനമായുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
ഇരിങ്ങാലക്കുടയെ പ്രധാന ജംഗ്ഷനാക്കണമെന്നാവശ്യം
ഇരിങ്ങാലക്കുട: കേന്ദ്ര റെയില്‍വേ അംഗീകാരം ലഭിച്ച തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട റെയില്‍ പാതയില്‍ ഇരിങ്ങാലക്കുട പ്രധാന ജംഗ്ഷനാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട പാതയ്ക്ക് കേന്ദ്ര റെയില്‍വേ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി കഴിഞ്ഞ ദിവസം അറിയിച്ചത്. ഈ പാതയ്ക്ക് വേണ്ടി പ്രയത്നിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അസോസിയേഷന് അഭിനന്ദിച്ചു. ഈ പാത വന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണം ഇരിങ്ങാലക്കുടയ്ക്കായിരിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് അറിയിച്ചു. നിലവില്‍ കായംകുളം, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോലെ ഇരിങ്ങാലക്കുട ജംഗ്ഷന് സ്റ്റേഷനായി ഇതിലൂടെ വികസിപ്പിക്കാന്‍ കഴിയും.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ജംഗ്ഷന് സ്റ്റേഷനായി ഉയര്‍ത്തുന്നതില്‍ കവിഞ്ഞ് ഇതിലും വലിയൊരവസരം ഇനി വരാനില്ലെന്നും അതിനാല്‍ ഇതിനായി എംഎല്‍എ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തീരദേശമേഖലയിലുള്ള ജനങ്ങള്‍ക്കാണ് പാത ഏറ്റവും ഗുണം ചെയ്യുക. ബസുകള്‍ മാത്രം ആശ്രയിക്കുന്ന തീരമേഖലയിലുള്ളവര്‍ക്ക് ഇരിങ്ങാലക്കുടയില്‍ എത്തി മറ്റ് സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂരയാത്ര ചെയ്യാന്‍ ഇതിലൂടെ സാധ്യമാകും.
ഈ കാലയളവില്‍ തന്നെ പാത പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ അനുകൂലിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്ന് തോമസ് ഉണ്ണിയാടന് എംഎല്‍എയോട് അസോസിയേഷന് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റെയില്‍വേ പാതയുടെ ഭാഗമായുള്ള സ്റ്റേഷനായി വേണം ഉയര്‍ത്തേണ്ടത്. സ്റ്റേഷനോട് ചേര്‍ന്ന് തൊട്ടടുത്ത് കിടക്കുന്ന 15 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കണം എന്ന് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി