ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ന്റെ ഉദ്ഘാടനം വെള്ളാനിക്കര കാര്‍ഷിക കോളജില്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്നോളജി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡോ. ദീപു മാത്യു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി വിഭാഗത്തിന്റെ 2026 ലെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. വെള്ളാനിക്കര കാര്‍ഷിക കോളജില്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്നോളജി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡോ. ദീപു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
വിവിധ സസ്യങ്ങളുടെ സ്വഭാവങ്ങളെ സ്വാധീനിക്കുന്ന വ്യത്യസ്ത ജീനുകളെ കണ്ടെത്തി അവയുടെ പ്രവര്‍ത്തനവും പ്രയോജനവും വിലയിരുത്തി കൃഷി മേഖലയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആധുനിക കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തരം കണ്ടു പിടുത്തങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ബയോടെക്നോളജി വിഭാഗം മുന്‍ വിദ്യാര്‍ഥിനിയും നിലവില്‍ എംജി യൂണിവേഴ്സിറ്റി ഫാക്കല്‍റ്റിയുമായ ഡോ. പി.എച്ച്. സൂര്യ സസ്യങ്ങളിലെ ലക്ടീന് പ്രോട്ടീനുകളുടെ ചികിത്സാ പരമായ സാധ്യതകളെപ്പറ്റിയും സംസാരിച്ചു. സെല്‍ഫ് ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സംസാരിച്ചു. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. കവിത സ്വാഗതവും അസോസിയേഷന് സെക്രട്ടറി വേദ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി