ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പലും ഡീനും കോളജ് അലുമിനി അസോസിയേഷന് സെക്രട്ടറിയുമായ ഡോ. അനില്‍കുമാര്‍, കോമേഴ്സ് അലുമിനി അസോസിയേഷന് വൈസ് പ്രസിഡന്റ് ശങ്കരനാരായണന്, കോമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്ററും കോമേഴ്സ് അലുമിനി അസോസിയേഷന് ഫൗണ്ടറും ആയ പ്രഫ. കെ.ജെ. ജോസഫ്, കോളജ് അലുമിനി അസോസിയേഷന് വൈസ് പ്രസിഡന്റ് ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പിഎച്ച്ഡി നേടിയ ഡോ. വിജേഷ് വേണുഗോപാല്‍, ഡോ. രഞ്ജു, ഡോ. എലിസബത്ത് പോള്‍, ഡോ. ഒ.എ. ഫെമി, ഡോ. കെ.എം. മുവിഷ്, ഡോ. കല്പ ശിവദാസ്, ഡോ. ലിപിന്‍ രാജ് എന്നിവരെയും സിഎ പാസായ വി.ജെ. ശ്രീജിത്ത്, ആന്റണി വടക്കേക്കര എന്നിവരെയും അനുമോദിച്ചു. ഡോ. ടോം ജേക്കബ് സ്വാഗതവും കോമേഴ്സ് അലുമിനി അസോസിയേഷന് സെക്രട്ടറി ഡോ. അരുണ്‍ ബാലകൃഷ്ണന് നന്ദിയും പ്രകാശിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം