സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സഹൃദയ ലൂമന്‍ അക്കാദമി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉപഹാരം കൈമാറുന്നു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ്, കെ ടെറ്റ്, പിഎസ്സി പരിശീലന രംഗങ്ങളില്‍ ഇരിങ്ങാലക്കുട രൂപതയുടെ സംരംഭമായ സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയമാണെന്നും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ എല്ലായിടത്തും വ്യാപിപ്പിക്കണമെന്നും യുവതലമുറയ്ക്ക് പുതിയ പാതകള്‍ തുറന്നിടാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ഇരിങ്ങാലക്കുട രൂപത ഭവനത്തില്‍ സഹൃദയ ലൂമന്‍ അക്കാദമി സംഘടിപ്പിച്ച അനുമോദനസദസും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട രൂപതയുടെ അഭിമാനമാണ് സഹൃദയ ലൂമന്‍ അക്കാദമിയെന്നും എല്ലാ ഇടവകകളിലും പിഎസ്സി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് രൂപതയുടെ സ്വപ്നമെന്നും സര്‍ക്കാര്‍ ജോലികളിലേക്ക് പ്രവേശിക്കാന്‍ ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും അവസരം ഒരുക്കാന്‍ രൂപത സന്നദ്ധമാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കി. സഹൃദയ ലൂമന്‍ അക്കാദമിയിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരെയും റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയവരെയും കെ ടെറ്റ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. മലയാള സിനിമയില്‍ തന്റെ കഠിന പരിശ്രമം കൊണ്ട് പുതുഗാഥ രചിച്ച സംവിധായകനും നിര്‍മാതാവും സംഗീത സംവിധായകനും ആയ ജോണ്‍പോള്‍ ജോര്‍ജ്, മിസിസ് കേരള 2024 അന്നം ജോണ്‍പോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
രൂപതയുടെ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, സഹൃദയ ലൂമന്‍ അക്കാദമി ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ എന്നിവര്‍ സംസാരിച്ചു. രൂപതയുടെ ന്യൂനപക്ഷ സമിതിയുടെ അംഗം ഫാ. ജോയ് പാല്യേക്കര, ഡയറക്ടര്‍ അഡ്വ. ഇ.ടി. തോമസ്, പിഎസ്സി കോ ഓര്‍ഡിനേറ്റര്‍ ഷിന്റോ മാളിയേക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സഹൃദയ ലൂമന്‍ അക്കാദമിയുടെ ഇരിങ്ങാലക്കുട, ചാലക്കുടി, കുറ്റിക്കാട്, തെക്കന്‍ താണിശേരി, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതിയുവാക്കളുടെ സംഗമവും ഇതോടൊപ്പം നടന്നു. അനുമോദന കുടുംബസംഗമത്തില്‍ ഇരുന്നൂറില്പരം അംഗങ്ങള്‍ പങ്കെടുത്തു.
സഹൃദയ ലൂമന്‍ അക്കാദമിയുടെ പുതിയ ശാഖ താഴൂരില്‍
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്ത് ഇരിങ്ങാലക്കുട രൂപതയുടെ മുഖമായ സഹൃദയയുടെ ഭാഗമായി പിഎസ്സി പരിശീലനം നടത്തിവരുന്ന സഹൃദയ ലൂമന്‍ അക്കാദമിയുടെ പുതിയ ശാഖ താഴൂര്‍ സെന്റ് മേരീസ് ഇടവകയില്‍ ആരംഭിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്നാണ് പുതിയ ശാഖ താഴൂരില്‍ സ്ഥാപിക്കപ്പെട്ടത്. പിഎസ്സി പരിശീലനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപറമ്പില്‍ നിര്‍വഹിച്ചു. വികാരി ഫാ. റാഫേല്‍ മൂലന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഡീക്കന്‍ ജിജോ മാങ്ങന്‍, കേന്ദ്രസമിതി പ്രസിഡന്റ് വില്‍സണ്‍ പറോട്ടി, കൈക്കാരന്മാരായ ജോസ് മേക്കാട്ടുകുളം, ജോസ് പട്ടത്ത്, ജോയ് കിഴക്കൂടന്‍, മതബോധന പ്രധാനാധ്യാപകന് ഡേവിസ് പരിയാടന്‍, പ്രതിനിധിയോഗം സെക്രട്ടറി ജോര്‍ജ് പായപ്പന്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ ജോര്‍ജ് എംഎസ്എംഐ, ബ്ലോക്ക് പഞ്ചായത്തംഗം ആശ ജോയ്സന്‍, കോടശേരി പഞ്ചായത്തംഗം ജിജി ജോയ്, പിഎസ്സി കോഡിനേറ്റര്‍മാരായ ഷിന്റോ മാളിയേക്കല്‍, ജെറി ജോമോന് എന്നിവര്‍ പ്രസംഗിച്ചു. താഴൂരും പരിസര പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ എല്ലാവര്ക്കും പിഎസ്സി പരിശീലനം വലിയ സാമ്പത്തിക ചെലവുകള്‍ ഇല്ലാതെ ഒരുക്കുകയാണ് സഹൃദയലൂമന് അക്കാദമിയുടെ ലക്ഷ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു