ക്രൈസ്റ്റ് കോളജില്‍ ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷിന്റെയും ഹെയര്ട്രീ എസ്തറ്റിക്സ് ക്ലിനിക് എല്‍എല്‍പിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ആദ്യ കണ്സള്ട്ടേഷനില് പങ്കെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷ്, ഹെയര്ട്രീ എസ്തറ്റിക്സ് ക്ലിനിക് എല്‍എല്‍പിയുമായി സഹകരിച്ച് ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ആദ്യ കണ്സള്ട്ടേഷനില് പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെയര്ട്രീ എസ്തറ്റിക് ക്ലിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ജെ. ഗീതാഞ്ജലി, ഡോ. ആര്. ശില്പ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ക്യാമ്പില്‍ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും വിദഗ്ധ നിര്‍ദേശങ്ങളും പങ്കുവെച്ചു. എസ്പാത് ലാബിന്റെ സഹകരണത്തോടെ സൗജന്യ ഷുഗര്‍, ബിപി പരിശോധനകളും നടത്തി. കൂടാതെ ജിഎം തെറാപ്യുറ്റിക്സ്ന്റെ റീജിയണല്‍ മാനേജര്‍ ജിന്ഷാദ്ന്റെ നേതൃത്വത്തില്‍ സൗജന്യ മരുന്ന് വിതരണവും നടന്നു. പരിപാടിയില്‍ സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളി, തവനിഷ് പ്രസിഡന്റ് നിമിഷ, സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വളണ്ടിയര്‍മാര്‍ എന്നിവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു