നാലമ്പല ദര്‍ശനം ആത്മനിര്വൃതിക്കായുള്ള പുണ്യ തീര്‍ഥാടനം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്ര നടയില്‍ നാലമ്പല ദര്‍ശന തീര്‍ഥാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ദശരഥപുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും കുടികൊള്ളുന്ന നാലു ക്ഷേത്രങ്ങള്‍ ഒരേ ദിവസം ദര്‍ശിക്കുന്നത് ആത്മനിര്വൃതിക്കായുള്ള പുണ്യ തീര്‍ഥാടനമാണെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്ര നടയില്‍ നാലമ്പല ദര്‍ശന തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ക്ഷേത്രവും ഒരു സ്വതന്ത്ര ദേവാലയം ആണെങ്കിലും നാലും ചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ ഭക്തി വൃത്തം ഉണ്ടാക്കുന്നുവെന്നും ഈ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പിള്ളി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ജിതിന്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ശ്രീകുമാര്‍, രാജേഷ് തുമ്പരത്തി, ഐ.പി. ജയന്, ഇ.കെ. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി