വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
വിഷന്‍ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി അറിവ് ആരോഗ്യം ആയുസ്സ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ കര്‍ക്കിടകക്കഞ്ഞി കുടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
500ല്‍പരം ആശാ ആംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ആദരം
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി അറിവ് ആരോഗ്യം ആയുസ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കര്‍ക്കിടക മാസത്തിന്റെ ഔഷധസമ്പന്നമായ പാരമ്പര്യത്തെ ഓര്‍മിപ്പിച്ച് കര്‍ക്കിടകക്കഞ്ഞി കുടിച്ചുകൊണ്ടാണ് ചടങ്ങിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സമൂഹത്തിന്റെ ആരോഗ്യശിശുക്ഷേമരംഗത്ത് നിസ്വാര്‍ഥ സേവനം അനുഷ്ഠിക്കുന്ന 500ല്‍പരം ആശാ വര്‍ക്കര്‍മാരെയും ആംഗന്‍വാടി വര്‍ക്കര്‍മാരെയും പ്രവര്‍ത്തകരെയും ആദരിച്ചു. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും മാതൃശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാര പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്കരണം, വയോജനരോഗി പരിചരണം തുടങ്ങി സമൂഹത്തിന്റെ നന്മയ്ക്കായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ സേവനങ്ങളെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ മിനി ജോസ് ചാക്കോള, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ബിന്ദുലക്ഷ്മി (മുരിയാട്), രാഖി (ഇരിങ്ങാലക്കുട), ഐശ്വര്യ (ഇരിങ്ങാലക്കുട), ധന്യ (കാറളം), സൗമ്യ (കാട്ടൂര്‍), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റോയ് വില്‍ഫ്രെഡ് (ആളൂര്‍), ശരത്ത് (കാറളം), ശിവരഞ്ജിനി (പൂമംഗലം) എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേറ്റര്‍മാരായ കെ.പി. ടെല്‍സണ്‍ സ്വാഗതവും ജെഫ്രിന്‍ സോജി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കാല്‍പ്പന്ത് ആവേശത്തില്‍ വേറിട്ടൊരു പുസ്തകം