വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുന്നു. വികാരി ഫാ. ടിന്റോ കൊടിയന്‍ സമീപം.
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. 26ന് രാവിലെ 6.15ന് ദിവ്യബലി. നവനാള്‍ ദിനങ്ങളില്‍ നൊവേനക്കുശേഷം നേര്‍ച്ചകഞ്ഞി ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 28ന് രാവിലെ 6.15നും എട്ടിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി.
10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വരന്തരപ്പിള്ളി സെന്റ് പയസ് ടെന്ത് യോഗാര്ഥി ഭവനം റെക്ടര്‍ ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. കരാഞ്ചിറ സെന്റ് സേവിയേഴ്സ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശവും നല്‍കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അടിമ വെക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണും അമ്മത്തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും പ്രത്യേകം അവസരം ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചു വരെ നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് മാല ചാര്‍ത്തുന്നതിനും വിശുദ്ധ തൈലം വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ടിന്റോ കൊടിയന്‍, കൈക്കാരന്മാരായ ബേബി അഗസ്റ്റിന് തണ്ട്യേക്കല്‍, ടി.കെ. ജോസഫ് തൊടുപറമ്പില്‍, കെ.കെ. സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ആന്റണി പള്ളിപ്പാട്ട്, ജോയിന്റ് കണ്‍വീനര്‍മാരായ ജിക്സോ ലോനപ്പന് കോരേത്ത്, പോള്‍ ലോനപ്പന് മരത്തംമ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ജെ. ജോണ്സണ് കോക്കാട്ട്, മേജോ തൊടുപറമ്പില്‍, ജോബി കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു