മാലിന്യമകറ്റുന്ന മാലാഖമാര്‍ക്ക് വിഷന്‍ ഇരിങ്ങാലക്കുടയുടെ ആദരം; സുഗന്ധം പരത്തിയ വേറിട്ട ഉദ്ഘാടനത്തോടെ 300ഓളം ഹരിതകര്‍മ സേനാംഗങ്ങളെ അനുമോദിച്ചു
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിലെ മാലിന്യമകറ്റുന്ന മാലാഖമാര്‍ എന്ന പരിപാടി സുഗന്ധം പരത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: പതിവ് ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി സുഗന്ധം പരത്തിക്കൊണ്ടുള്ള വേറിട്ട ഉദ്ഘാടനത്തിലൂടെയാണ് വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിലെ മാലിന്യമകറ്റുന്ന മാലാഖമാര്‍ പരിപാടിക്ക് തുടക്കമായത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ സംസ്കാരത്തിന്റെയും സന്ദേശം പകര്‍ന്ന ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. തുടര്‍ന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും മുരിയാട്, വേളൂക്കര, പൂമംഗലം, ആളൂര്‍, കാട്ടൂര്‍, പടിയൂര്‍, കാറളം എന്നീ പഞ്ചായത്തുകളിലെയും 300ഓളം ഹരിതകര്‍മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. നര്‍ത്തകിയും ചലച്ചിത്രതാരവുമായ വൈഗ കെ. സജീവ് ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു.
വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. സി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റോണി പോള്‍ മാവേലി വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരായ മനോജ് മുകുന്ദന് (മുരിയാട്), അനിത (കാട്ടൂര്‍), രാജേഷ് (കാറളം) എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കോ ഓര്‍ഡിനേറ്റര്‍ എ.ജെ. കൃഷ്ണപ്രസാദ് സ്വാഗതവും സോണി അജിത് നന്ദിയും രേഖപ്പെടുത്തി. ശുചിത്വ കേരളം യാഥാര്‍ഥ്യമാക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങളുടെ സേവനത്തെ പൊതുസമൂഹത്തിന് മുന്നില്‍ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു