കുടുംബശ്രീ പ്രസ്ഥാനത്തിന്റെ മുന്നണി പടയാളികളെ ആദരിച്ച് വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബശ്രീ സംഗമം മെഴുകുതിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തില്‍ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ പകരുന്ന പ്രതീക്ഷയുടെയും കൂട്ടായ്മയുടെയും പ്രതീകമായി മെഴുകുതിരി തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കുടുംബശ്രീ പ്രസ്ഥാനത്തിന്റെ മുന്നണി പടയാളികളായ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെയും സിഡിഎസ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മലയാള സിനിമ ടെലിവിഷന്‍ രംഗത്തെ അഭിനേതാവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജോഷിയും കോമഡി സ്റ്റാര്‍സ് അഭിനേത്രി സൂര്യ സജു ചന്ദ്രനും മുഖ്യപ്രഭാഷണം നടത്തി.
സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അനുഗ്രഹപ്രഭാഷണം നടത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, തൃശൂര്‍ ജില്ലാ കുടുംബശ്രീ കോര്‍ഡിനേറ്റര്‍ അഭിഷേക് ദീപക് എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന വനിതഫെഡ് മുന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. കെ.ആര്. വിജയ, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ജിജി ഗോപി (കാറളം), ബസീല ഷക്കീര്‍ (കാട്ടൂര്‍), രാഖി ശ്രീനിവാസന് (ആളൂര്‍), വിന്‍സി പ്രശോഭിതന്‍ (വേളൂക്കര), അജന്ത രമേഷ് (പടിയൂര്‍), ഡില്‍ജി ബാബു (പൂമംഗലം), മിനി സത്യന് (മുരിയാട്), സുജിത സനീഷ് (സിഡിഎസ് ഒന്ന്, ഇരിങ്ങാലക്കുട), സന്ധ്യ ചന്ദ്രന് (സിഡിഎസ് രണ്ട്, ഇരിങ്ങാലക്കുട), റെജി തോമസ് (ഡിപിഎം) എന്നിവര്‍ സംസാരിച്ചു. വിഷന്‍ ഇരിങ്ങാലക്കുട കോര്‍ഡിനേറ്റര്‍ മെഡാലിന്‍ റിജോ സ്വാഗതവും ഫെനി എബിന് വെള്ളാനിക്കാരന്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി