ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ലച്ചിത്ര മേളയുടെ ഉദ്ഘാടനം പ്രശസ്ത നര്‍ത്തകിയും ഡോക്യുമെന്ററി സംവിധായികയുമായ ഡോ. മേതില്‍ ദേവിക നിര്‍വഹിക്കുന്നു.
കാവട്ടം, ഹാര്‍ട്ട്സൂത്ര ഉദ്ഘാടന ചിത്രങ്ങളായി; ചവിട്ടുനാടകം ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തുടക്കമായി. പ്രശസ്ത നര്‍ത്തകിയും ഡോക്യുമെന്ററി സംവിധായികയുമായ ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ചു. മാസ് തിയേറ്ററില്‍ നടന്ന ഉദ്ഘാടന സെഷനില്‍ ഡോ. മേതില്‍ ദേവികയുടെ കാവട്ടം, ഹാര്‍ട്ട്സൂത്ര എന്നീ ഡോക്യുമെന്ററികള്‍ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ചിത്രങ്ങളുടെ സൃഷ്ടിപശ്ചാത്തലവും പരിസ്ഥിതി, സംസ്കാരം, കല എന്നിവയുമായുള്ള ബന്ധവും പങ്കുവച്ച് അവര്‍ പ്രേക്ഷകരുമായി സംവദിച്ചു. തുടര്‍ന്ന് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്‍ ഡോ. മേതില്‍ ദേവിക ഋതു പരിസ്ഥിതി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടുനാടകത്തിന്റെ ആകര്‍ഷകമായ അവതരണത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങില്‍ സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ചെയര്മാന് പി.കെ. ഭരതന്, തൃശൂര്‍ ചലച്ചിത്ര കേന്ദ്രം പ്രസിഡന്റ് ചെറിയാന് ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ സ്വാഗതവും ഋതു സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ റെയ്ച്ചല്‍ റോസ് നന്ദിയും രേഖപ്പെടുത്തി. അധ്യാപക അനധ്യാപകര്‍ക്കുള്ള മുറം ചേറ്റല്‍ മത്സരം, കോളജിന്റെ മ്യൂസിക് ബാന്‍ഡ് രാഗയുടെ ജാനകിയമ്മ അനുസ്മരണ ഗാനങ്ങള്‍ തുടങ്ങിയവ അരങ്ങേറി. വിവിധ ഫുഡ് സ്റ്റാളുകള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ മേളയുടെ ആകര്‍ഷകങ്ങളായി. പരിസ്ഥിതി സംരക്ഷണവും ഹരിതചിന്തകളും സിനിമയിലൂടെയും കലകളിലൂടെയും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മേളയില്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച പരിസ്ഥിതി ഹ്രസ്വചിത്രങ്ങള്‍, വിവിധ ഡോക്യുമെന്ററികള്‍, സംവിധായകരുമായുള്ള സംവാദങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടന്നു. വയനാട്ടിലെ ഗോത്ര ജീവിതത്തെ പറ്റിയുള്ള ചൂതു മണി, വയനാട്ടിലെ ഗോത്ര ജീവിതം, കടമക്കുടി, പരുന്താട്ടം എന്നീ ഡൊക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്