കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല പഞ്ചദിന മഹോത്സവം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല പഞ്ചദിന മഹോത്സവം ആരംഭിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നും കര്‍ഷകര്‍ക്കും സഹകാരികള്‍ക്കും ഒപ്പമാണെന്നും ഇത്തരം വൈവിധ്യമാര്‍ന്ന ജനോപകരപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. 1940 ല്‍ ആരംഭിച്ച കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അന്ന് മുതല്‍ ഇന്ന് വരെ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കാട്ടൂര്‍ പഞ്ചായത്തിലെ തെക്കുംപാടം, വെളളാനി കോള്‍പാടം തുടങ്ങിയ പാടശേഖര സമിതികളെയും നാട്ടിലെ വിവിധ തരത്തിലുളള കര്‍ഷകരെയും ഞാറ്റുവേല മഹോത്സവ വേദിയില്‍ ആദരിച്ചു.
ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ബിജു ഡി. കുറ്റിക്കാട്ട് കര്‍ഷകരെ ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അംബുജ രാജന്, കാട്ടൂര്‍ കൃഷി ഓഫീസര്‍ എന്‍.ടി. രേഷ്മ, കാട്ടൂര്‍ തെക്കുംപാടം കര്‍ഷക സംഘം പ്രസിഡന്റ് കണ്ണന് മുളളക്കര, വെളളാനി കോള്‍പാടം കര്‍ഷക സംഘം പ്രസിഡന്റ് കെ.എച്ച്. അബൂബക്കര്‍, പഞ്ചായത്തംഗങ്ങളായ ലിന്‍സി വിന്‍സെന്റ്, ജെയ് ഹിന്ദ് രാജന്, ബാങ്ക് ഡയറക്ടര്‍മാരായ പി.പി. ആന്റണി, മധുജ ഹരിദാസ്, എം.ഐ. അഷറഫ്, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, പി.എ. മുഹമ്മദ് ഇക്ബാല്‍, ഷെറിന് തേര്‍മഠം, രാജന് കുരുമ്പേപറമ്പില്‍, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എസ്. സജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിഷരഹിത ഭക്ഷണത്തിലേക്ക് ഒരു ചുവടുവെപ്പ്, അടുക്കളത്തോട്ട കൃഷിയിലൂടെ എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. ബാങ്ക് ഡയറക്ടര്‍ എം.ജെ. റാഫി സ്വാഗതവും ഡയറക്ടര്‍ ഇ.എല്‍. ജോസ് നന്ദിയും പറഞ്ഞു.
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം; അഖില കേരള വീരനാട്യ മത്സരം നടത്തുന്നു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കാട്ടൂര്‍ മാര്‍ക്കറ്റ് റോഡിലുളള കെഎസ്സി അഗ്രോ മാര്‍ട്ട് കെട്ടിടത്തില്‍ ആരംഭിച്ച ഞാറ്റുവേല പഞ്ചദിന മഹോത്സവത്തോടനുബന്ധിച്ച് അഖില കേരള വീരനാട്യ മത്സരം നടത്തുന്നു. കേരളത്തിലെ പ്രമുഖരായ പതിനഞ്ചോളം ടീമുകള്‍ പങ്കെടുക്കുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരം നാളെ ഉച്ചതിരിഞ്ഞ് രണ്ടിന് ആരഭിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം