പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
പുല്ലൂര്‍ ഊരകത്ത് കൃഷി ചെയ്തിരുന്ന വാഴകളും ഫലവൃക്ഷത്തൈകളും സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ച നിലയില്‍.
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഊരകത്ത് അരയേക്കറിലധികം സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴകളും ഫലവൃക്ഷ തൈകളും സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. മുരിയാട് പഞ്ചായത്ത് 11 ാം വാര്‍ഡില്‍ പൊഴോലിപറമ്പില്‍ പോള്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന വിളകളാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടി നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുലച്ചതടക്കം എണ്‍പതോളം വാഴകള്‍, അടക്കാമരം, ജാതി തൈകള്‍, തെങ്ങിന് തൈകള്‍, ചേന തുടങ്ങി പുരയിടത്തിലുണ്ടായിരുന്ന മുഴുവന്‍ വിളകളും വെട്ടി നശിപ്പിക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് വരെ ഉടമ ജോര്‍ജ് കൃഷിയിടത്തില്‍ വിളകള്‍ക്ക് വളവും മറ്റും ചെയ്തിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു