പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം.
പൊറത്തിശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നീറ്റ് പരീക്ഷ അട്ടിമറിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ അറിയിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ കേന്ദ്ര സേനയേയും പോലീസിനേയും ഉപയോഗിച്ച് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര് ജുന് ഗാര്‍ഖെ, കെ.സി. വേണുഗോപാല്‍, മറ്റു മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി നേതൃത്വം നല്കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മാപ്രാണം സെന്ററില്‍ നടന്ന സമാപന പ്രതിഷേധ യോഗത്തില്‍ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു