ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 2026ലെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലൂടെ 24 ലക്ഷം വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയും മറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും രാജിവച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കാറളം നന്തി സെന്ററില്‍ വച്ച് കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.
പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 23 വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ജന്ദര്‍മന്തറില്‍ ഐതിഹാസികമായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് പ്രകടനം നടത്തിയത്. ഏരിയാ എക്സിക്യൂട്ടീവ് അംഗം വി.എന്‍. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗിരീഷ് നന്തിക്കല്‍, കെ.എസ്. രമേഷ്, രഞ്ജി സുധീഷ്, കെ.കെ. ടിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കേരള കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.കെ. ഷൈജു സ്വാഗതവും കര്‍ഷക സംഘം കാറളം മേഖല പ്രസിഡന്റ് എം.സി. അഭിലാഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരത്തോണ്‍ സെമിനാര്‍: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റൂറല്‍ എസ്പി കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ പൊതുയോഗം സംഘടിപ്പിച്ചു