ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരേ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സമരത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരേ പോലീസ് നടത്തിയ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍നിന്ന് ആരംഭിച്ച പ്രകടനം ഠാണാവില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന് പ്രതിഷേധ യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.
ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ഹഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വിജയന് ഇളയേടത്ത്, ബിജു പോള്‍ അക്കരക്കാരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുരഭി വിനോദ്, ബിന്ദു വിനയന്, റോണി പോള്‍ മാവേലി, ജോസ്മി ഷാജു, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരത്തോണ്‍ സെമിനാര്‍: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റൂറല്‍ എസ്പി കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ പൊതുയോഗം സംഘടിപ്പിച്ചു