കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ പൊതുയോഗം സംഘടിപ്പിച്ചു
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പിടിഎ പൊതുയോഗം പ്രശസ്ത കവിയും ചലച്ചിത്രഗാനരചയിതാവും പ്രഭാഷകനുമായ ഐ.എസ്. കുണ്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിഭാഗം പിടിഎ പൊതുയോഗം സംഘടിപ്പിച്ചു. പ്രശസ്ത കവിയും ചലച്ചിത്രഗാനരചയിതാവും പ്രഭാഷകനുമായ ഐ.എസ്. കുണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മേരി കവിത അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ബെന്‍സി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മരിയ പോള്‍ പിടിഎ ഫണ്ടിന്റെയും നിജി ജോര്‍ജ് വെല്‍ഫയര്‍ ഫണ്ടിന്റെയും സി. ഹണി ബഡ്ജറ്റും അവതരിപ്പിച്ചു. ഈ വര്‍ഷത്തെ പിടിഎ പ്രസിഡന്റായി മേരി കവിതയെ വീണ്ടും തെരഞ്ഞെടുത്തു. ഈ വര്‍ഷം വിരമിക്കുന്ന പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ മെമന്റോ നല്കി ആദരിച്ചു. പുതിയ പിടിഎ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി സ്വാഗതവും മരിയ ജ്യോതി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരത്തോണ്‍ സെമിനാര്‍: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റൂറല്‍ എസ്പി കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി