ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കേരള സര്‍ക്കാരിന്റെ തൂഫാന് ലഹരിവിരുദ്ധ ക്യാമ്പയിനുമായി കൈകോര്‍ത്തുകൊണ്ട് സെന്റ് ജോസഫ്സ് കോളജ് ആവിഷ്കരിച്ച തൂഫാന് എസ്ജെസി എന്ന സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു. ഓപ്പറേഷന് തൂഫാന് ഇന്ന് കേരള ജനത ഒന്നാകെ ഏറ്റെടുത്ത ഒരു വമ്പിച്ച ജനമുന്നേറ്റമാണെന്നും അതില്‍ പങ്കാളിയായ സെന്റ് ജോസഫ്സ് എന്ന പെണ് സാമ്രാജ്യത്തിലെ പെണ്‍കുട്ടികളെ തൂഫാന് പോരാളികളായി മന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി. ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, തൃശൂര്‍ റൂറല്‍ പോലീസ് എസ്പി മുഹമ്മദ് നദീമുദ്ദീന്‍, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള സര്‍ക്കാരിന്റെ തൂഫാന് ലഹരിവിരുദ്ധ ക്യാമ്പയിനുമായി കൈകോര്‍ത്തുകൊണ്ട് സെന്റ് ജോസഫ്സ് കോളജ് ആവിഷ്കരിച്ച തൂഫാന് എസ്ജെസി എന്ന സംരംഭത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ബോധവല്‍ക്കരണ, പ്രതിരോധ, സാമൂഹിക ഇടപെടല്‍ പരിപാടികളുടെ അവതരണവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് കോളജിലെ ആയിരത്തോളം വിദ്യാര്‍ഥിനികള്‍ അണിനിരന്ന ഫഌഷ് മോബ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി. കോളജിലെ സൈക്കോളജി വകുപ്പ്, സോഷ്യല്‍ വര്‍ക്ക് വകുപ്പ്, ദര്‍ശന കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൂഫാന് എസ്ജെസി പദ്ധതിയുടെ ഭാഗമായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കൗണ്‍സിലിംഗ് റീഹാബിലിറ്റേഷന്‍ പിന്തുണാ കേന്ദ്രത്തിന്റെ പ്രോജക്റ്റ് രേഖ മന്ത്രിക്ക് സമര്‍പ്പിച്ചു. ലഹരി ഉപയോഗത്തിന്റെയും മാനസികാരോഗ്യ പ്രശ്നങ്ങളുടെയും പ്രതിരോധത്തിനും പുനരധിവാസത്തിനുമായി സമഗ്രമായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരത്തോണ്‍ സെമിനാര്‍: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റൂറല്‍ എസ്പി കുട്ടികളുമായി സംവദിച്ചു
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി