പരിസ്ഥിതി സംരക്ഷണം ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണ്; യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ. ജനീഷ് ഋതു വേദിയില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടക്കുന്ന ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലവറ തുറക്കല്‍ ചടങ്ങ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണെണന്നും എന്നാല്‍ ഗൗരവമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ. ജനീഷ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന്റെ വേദിയില്‍ കലവറ തുറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ജീവിച്ചിരിക്കുന്ന കാലത്ത് മുന്‍ എംഎല്‍എ പി.ടി. തോമസ് വേട്ടയാടപ്പെടുകയായിരുന്നു.
എന്നാല്‍ പിന്നീട് വയനാട് ഉണ്ടായ പ്രകൃതി ദുരന്തങ്ങളോടെ പി.ടി. തോമസ് പറഞ്ഞതും സ്വീകരിച്ചതുമായ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് പൊതുസമൂഹം ശരിവച്ചു. പ്രകൃതിയെ എത്ര കീഴടക്കാന്‍ ശ്രമിച്ചാലും പ്രകൃതി തിരിച്ചടിക്കുന്ന ഘട്ടത്തില്‍ നമ്മള് കെട്ടിപ്പൊക്കിയ സൗധങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളുമെല്ലാം ഒലിച്ചുപോകുമെന്ന് കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കാണിച്ചുതരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരങ്ങള്‍ എല്ലാം വെട്ടി മാറ്റി തോട്ടങ്ങളാക്കി മാറ്റിയതിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മന്ത്രി പറഞ്ഞു. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ റേച്ചല്‍ റോസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരത്തോണ്‍ സെമിനാര്‍: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍
ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി റൂറല്‍ എസ്പി കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ തൂഫാന് എസ്ജെസി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പിടിഎ പൊതുയോഗം സംഘടിപ്പിച്ചു