ഇരിങ്ങാലക്കുട ബ്ലോക്ക് ആത്മ 2026 കിസാന്‍ ഗോസ്തിയും കര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ആത്മ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷകരെ ആദരിക്കുന്ന പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ആത്മ 2026ന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്കിലെ മികച്ച കര്‍ഷകരെ ആദരിക്കലും കര്‍ഷക കാര്‍ഷിക വിദഗ്ധരുമായുള്ള സംവാദം, വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കാറാളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഡി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസീന സജയന്, അംബുജ രാജന്, മണി സജയന്, കെ.യു. വിജയന്, അജയന് തറയില്‍, കെ. രാജേഷ്, കെ.എ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, ആത്മ ബിഎഫ്എസി ചെയര്മാന് ടി.എ. തിലകന് എന്നിവര്‍ സംസാരിച്ചു. മികച്ച മാതൃകാ കര്‍ഷകരായ ടി.ഐ. പൗലോസ്, കെ.എ. തോബിയാസ്, സ്റ്റെല്ല ജോണ്സണ്, സൂര്യലാല്ജി, കെ.യു. ശ്രീജിത്ത്, എ.കെ. പുഷ്പവല്ലി എന്നിവരെ ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫിഫ 2026 വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയി എം.എസ്. ഉണ്ണികൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം നല്കി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി. പവിത്രന് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്മാന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു