വെസ്റ്റ് ലയണ്‍സ് ക്ലബ് അങ്കണവാടി ചിത്രരചന കളറിംഗ് പുസ്തകങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന യൂത്ത് എംപവര്‍മെന്റ് പ്രോജക്ടിന്റെ ഭാഗമായി അങ്കണവാടികള്‍ക്ക് ചിത്രരചന, കളറിംഗ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കുട്ടികളില്‍ സന്തോഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന യൂത്ത് എംപവര്‍മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ എല്ലാ അങ്കണവാടികള്‍ക്കും ചിത്രരചന കളറിംഗ് പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍ അങ്കണവാടിയില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ.പി. ഭാസിരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് എംപവര്‍മെന്റ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി ടി.എ. ജോണ്‍, ട്രഷറര്‍ ഷാജന് ചക്കാലക്കല്‍, അങ്കണവാടി സൂപ്പര്‍വൈസര്‍ ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു