ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലന പരിപാടിയില്‍ മുഖ്യതിഥിയായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് ബാങ്കിംഗ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ വി.എം. നിപുന്‍ ചന്ദ്രനെ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റേയും (ഐക്യുഎസി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇലക്ട്രോണിക് ബാങ്കിംഗ് അവബോധവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് ബാങ്കിംഗ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ വി.എം. നിപുന്‍ ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളുടെ പ്രയോജനങ്ങള്‍, സുരക്ഷിതമായ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍, യുപിഐ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍, സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജീന്‍ മരിയ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള അറിവും ബോധവല്‍ക്കരണവും വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതില് പരിപാടി ഏറെ പ്രയോജനകരമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു