സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥിനിയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ രഹ്ന ഉണ്ണികൃഷ്ണനെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ഥിനിയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ രഹ്ന ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിലുള്ള അവരുടെ അറിവുകളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളും കുട്ടികളുമായി പങ്കുവച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെല്‍ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍ ആശംസ പ്രസംഗം നടത്തി.
സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി സിസ്റ്റര്‍ ഡോ.കെ.സി. ജെസ്സി സ്വാഗതവും അസോസിയേഷന് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും ആയ കെ. ശ്രീനന്ദ നന്ദിയും പറഞ്ഞു. തുടര്‍ന്ന് എഎന്‍ടിയുസി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ കേരള സ്റ്റേറ്റ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കാര്‍ത്തിക് ശശി ഫീല്‍ഡ് വര്‍ക്ക് ഓറിയന്റേഷന്‍ ആന്‍ഡ് സ്കോപ്പ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് എന്ന വിഷയത്തില്‍ വിദ്യാര്‍ഥിനികളുമായി സംവദിച്ചു. സാമൂഹിക പ്രവത്തനത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മെറിക്ക വര്‍ഗീസ് നന്ദി അര്‍പ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി