ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സെന്ററിലെ ആര്‍സിഐ അംഗീകൃത കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ യോടൊപ്പം.
കല്ലേറ്റുംകര: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സെന്ററിലെ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍സിഐ) അംഗീകൃത കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചു. ഡിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐഡിഡി) 2024 2026 ബാച്ച്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ് (സിസിസിജി) 2025 2026 ബാച്ച്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (സിബിഐഡി) 2025 ബാച്ച് എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. അക്കാദമിക് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഡെവലപ്മെന്റല്‍ ആന്‍ഡ് ബിഹേവിയറല്‍ പീഡിയാട്രീഷ്യന്‍ ഡോ. എസ്. കീര്‍ത്തി, സ്റ്റാഫ് സെക്രട്ടറി ആന്‍ഡ് ഇന്‍ ചാര്‍ജ് സോഷ്യല്‍ വര്‍ക്ക് വകുപ്പ് സി.എസ്. ശ്രീജ എന്നിവര്‍ സംസാരിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ആന്‍ഡ് ജോയിന്റ് ഡയറക്ടര്‍ അന്ന ഡാനിയേല്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോണ്സണ് വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി