ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് നിവേദനം നല്കിയപ്പോള്.
ഇരിങ്ങാലക്കുട: അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് നിവേദനം നല്കി. ധന് ബാദ്, വിവേക്, നേത്രാവതി, ഏറനാട്, ടാറ്റ നഗര്‍ പോലുള്ള കൂടുതല്‍ പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ മൂന്നാമത്തെ ട്രാക്കും പ്ലാറ്റ്ഫോമും ഉടനെ യാഥാര്‍ഥ്യമാക്കണമെന്നും ഇരിങ്ങാലക്കുടയെ പ്രധാന ജംഗ്ഷനാക്കി ഗുരുവായൂര്‍ താനൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ താനൂര്‍ റെയില്‍പാത നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും റെയില്‍വേയും വ്യക്തമായ രൂപരേഖ തയാറാക്കി നല്കിയാല് ഡിപിആര്‍ തയാറാക്കി സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് എംഎല്‍എ പറഞ്ഞതായി പ്രതിനിധികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിമീ ദൂര പരിധിയില്‍ എയിംസ് കൊണ്ടുവരുന്നതിനു വേണ്ടിയുള്ള രൂപ രേഖ തയ്യാറാക്കി എംഎല്‍എയ്ക്ക് സമര്‍പ്പിച്ചു. പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ്, ജനറല്‍ സെക്രട്ടറി പി.സി. സുഭാഷ്, ട്രഷറര്‍ ജോഷ്വാ ജോസ്, ജോ. സെക്രട്ടറി ടോണി റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ