ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇന്തൊനേഷ്യയിലെ സര്‍വകലാശാലകളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലാണ് വിവിധ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. യൂണിവിസ്റ്റാസ് മുഹമ്മദീയ, പാലു സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്സിറ്റി, മക്കാസര്‍ യൂണിവിസ്റ്റാസ് മുഹമ്മദീയ, മെഡാന്, മാരിടൈം യൂണിവേഴ്സിറ്റി, മക്കാസര്‍, മുഹമ്മദീയ യൂണിവേഴ്സിറ്റി, ബോണെ എന്നീ യൂണിവേഴ്സിറ്റികളുമായാണ് ധാരണയായത്.
ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, സംയുക്ത പഠനപദ്ധതികള്‍, കോണ്‍ഫറന്‍സുകള്‍, ശില്പശാലകള് എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ക്രൈസ്റ്റ് കോളജിനുവേണ്ടി ഇന്റര്‍നാഷണല്‍ അഫയേഴസ് ഡീനായ ഡോ. കെ.ജെ. വര്‍ഗീസ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള പഠന ഗവേഷണ അവസരങ്ങള്‍ ലഭ്യമാകുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അറിയിച്ചു. ക്രൈസ്റ്റ് കോളജിന് 60 ഓളം വിദേശ സര്‍വകലാശാലകളുമായി പഠന ഗവേഷണ രംഗത്ത് ധാരണയുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി