ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
പുല്ലൂര്‍ സഹൃദയ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ സഹൃദയ കുടുംബശ്രീ പുല്ലൂര്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. മുരിയാട് പഞ്ചായത്തിന്റെ വനിതാരാമം, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത വസന്തം പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിലൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിത ഗ്രൂപ്പുകള്‍ ചെണ്ടുമല്ലി കൃഷി നടത്തി. ആനന്ദത്തിനൊപ്പം ആദായവും എന്ന ആശയത്തില്‍ ഓണവിപണി ലക്ഷ്യമാക്കി ചെയ്ത ചെണ്ടുമല്ലി കൃഷി വന്‍വിജയമായ സന്തോഷത്തിലാണ് കുടുംബശ്രീ.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, ഷീജ മോഹനന്, ബിന്ദു, ഷൈജു, സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി സത്യന്, വൈസ് ചെയര്‍പേഴ്സണ്‍ രമ്യ മണികണ്ഠന്, കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്ദു, എഡിഎസ് സുജാത എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി