കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടികയറി
കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ ഊട്ടുതിരുനാളിന് സഹൃദയ എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് കൊടിയേറ്റുന്നു.
കല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും സ്വര്ഗാരോപിതയായ പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം സഹൃദയ എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് നിര്‍വഹിച്ചു. ഇന്നും നാളെയും വൈകീട്ട് ആറിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, പ്രദക്ഷിണം, നൊവേന, നേര്‍ച്ച എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 15ന് രാവിലെ 6.30ന് ദിവ്യബലി, രൂപം എടുത്തുവയ്ക്കല്, ദേശീയ പതാക ഉയര്‍ത്തല്‍, ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് എന്നിവയ്ക്ക് ഫാ. ആന്റോ തച്ചില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് പോട്ട അസി. വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിക്കും.
കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഊട്ടുനേര്‍ച്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നടക്കും. വൈകീട്ട് ആറിന് ദിവ്യബലി ഉണ്ടായിരിക്കും. തിരുനാള്‍ ദിനത്തില്‍ ഉണ്ണിശോയുടെ അത്ഭുതരൂപത്തില്‍ പുഷ്പമാല ചാര്‍ത്തുന്നതിനും ഊട്ടുനേര്‍ച്ച പാര്‍സല്‍ വാങ്ങുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. ജെറില്‍ മാളിയേക്കല്‍, കൈക്കാരന്മാരായ ജോയ് കാച്ചപ്പിള്ളി, ജോസ് കണ്ണെങ്ങത്ത്, ഷാജു കള്ളിവള്ളപ്പില്, കണ്‍വീനര്‍ ജോയല്‍ ജോസ് തുളുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു