ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് എന്‍സിസി സൈക്ലത്തോണ്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്ലത്തോണ്‍ പരിപാടിയുടെ ഉദ്ഘാടനം പോലീസ് വകുപ്പിലെ സബ് ഇന്‍സ്പെക്ടര്‍ പാട്രിക് ഫഌഗ് ഓഫ് ചെയ്തുകൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര യുവജനദിനാചരണത്തിന്റെയും ഹര് ഘര്‍ തിരംഗാ പ്രചാരണത്തിന്റെയും ഭാഗമായി ക്രൈസ്റ്റ് കോളജില്‍ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. യുവജന പങ്കാളിത്തം, ദേശസ്നേഹം, ശാരീരികക്ഷമത, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. പോലീസ് വകുപ്പിലെ സബ് ഇന്‍സ്പെക്ടര്‍ പാട്രിക് സൈക്ലത്തോണ്‍ ഫഌഗ് ഓഫ് ചെയ്തു.
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, എന്‍സിസി എഎന്‍ഒ ലെഫ്റ്റനന്റ് ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലും കേരള ബറ്റാലിയന് എന്‍സിസിയിലെ പി.ഐ. സ്റ്റാഫ് ഹവില്‍ദാര്‍ കെ. സൂരജിന്റെ സഹകരണത്തോടെയുമാണ് പരിപാടി നടന്നത്. ഇരിങ്ങാലക്കുടയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലൂടെ സൈക്ലത്തോണ്‍ കടന്നുപോയി. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ലഹരിവിരുദ്ധ സന്ദേശം നല്കുന്ന എന്‍സിസി മൈം അവതരിപ്പിച്ചു. തുടര്‍ന്ന് സംഘം ക്രൈസ്റ്റ് കോളജിലേക്ക് മടങ്ങിയെത്തി പരിപാടി സമാപിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍