ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി; പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എംഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ഉന്നതതല യോഗം.
ഇരിങ്ങാലക്കുട: മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയിലെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എംഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഡിപ്പോയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു.
കെഎസ്ആര്‍ടിസിയില്‍ രണ്ട് സ്റ്റേഷന് മാസ്റ്റര്‍മാരെ നിയമിക്കാന്‍ തീരുമാനമായി. പുതിയതായി രണ്ട് സര്‍വീസുകള്‍ ആരംഭിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സബ് ഡിപ്പോയാക്കി ഉയര്‍ത്തിയത്തിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. ഇരിങ്ങാലക്കുടയുടെ ഗതാഗത മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍, ഇഡിഓ ജി.പി. പ്രദീപ്കുമാര്‍, എസ്ടിസി പ്രിന്‍സിപ്പല്‍ ഉല്ലാസ് ബാബു, ഡിടിഓ കെ.ജെ. സുനില്‍, ഐസി കെ.എല്‍. യേശുദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു