സ്ത്രീ സുരക്ഷാ പെന്ഷന് അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
സ്ത്രീ സുരക്ഷാ പെന്ഷന് അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ സ്ത്രീ സുരക്ഷാ പെന്ഷന് അട്ടിമറിച്ച യുഡിഎഫ്

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കുഴിക്കാട്ടുകോണം കൈരളി വാട്ടര്‍ ടാങ്ക് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കുഴിക്കാട്ടുകോണം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. അധികാരത്തില്‍ വന്ന് മൂന്നുമാസക്കാലംകൊണ്ട് കേരളത്തിന്റെ മുഴുവന്‍ ക്ഷേമപദ്ധതികളും ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടി.ജി. ശങ്കരനാരായണന് പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പൊറത്തിശേരി മേഖല കമ്മിറ്റി സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ധന്യ ഉണ്ണികൃഷ്ണന് പൊതുയോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഎം ലോക്കല്‍ സെന്റര്‍ നേതാക്കളായ കെ.കെ. ദാസന്, സി.സി. ഷിബിന്‍, കെ.കെ. ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുഴിക്കാട്ടുകോണം ബ്രാഞ്ച് സെക്രട്ടറി എ.സി. സനീഷ് സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം പി.കെ. സുരേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു