കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജി നല്‍കാനൊരുങ്ങി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കു സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേരുടെ ഭീമഹര്‍ജി ഒപ്പുശേഖരണം ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹര്‍ജി ഒപ്പിടല്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.കെ. സുധീഷ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി വികസനസമിതി നടത്തുന്ന സമരപരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു. സമരത്തിന്റെ ഫലമായി മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍, പ്ലാറ്റ്ഫോം, മേല്‍ക്കൂര, ഇരിപ്പിടങ്ങള്‍, ഭക്ഷണശാല, വിശ്രമമുറി, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ലഭിച്ചു.
എംപി ഫണ്ടില്‍ നിന്നനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്റ്റേഷന് പരിസരത്ത് ഉടന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പനുവദിക്കുന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഇനിയും നടപ്പാക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഭീമഹര്‍ജിയുമായി വികസനസമിതി മുന്നോട്ടു പോകുന്നത്. ഒപ്പിടല്‍ പരിപാടിക്ക് റെയില്‍വേ സ്റ്റേഷന് വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ്. ജോസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സെക്രട്ടറി സോമന് ശാരദാലയം, ജോയിന്റ് സെക്രട്ടറി ഡേവിസ് ഇടപ്പിള്ളി, കുമാരന് കൊട്ടാരത്തില്‍, ജോസ് കുഴിവേലി, സ്റ്റീഫന്‍ കള്ളിവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു