ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ക്രൈസ്റ്റ് കോളജില്‍ മുക്തി ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകളും 0480 സംഘടനയും ചേര്‍ന്ന് സംഘടിപ്പിച്ച സംഗീത ബാന്‍ഡ് ഷോയില്‍ ബ്ലീഡിംഗ് ഗ്രീന്‍ ബാന്‍ഡ് സംഘത്തോടൊപ്പം കോളജ് അധികൃതരും എന്‍എസ്എസ് വളണ്ടിയര്‍മാരും.
ഇരിങ്ങാലക്കുട: യുവതലമുറയെ ലഹരിയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സംഗീതത്തിന്റെ ശക്തമായ സന്ദേശവുമായി ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ സംഘടിപ്പിച്ചു. മുക്തി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളും 0480 സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബെംഗളൂരുവിലെ പ്രശസ്ത ബാന്‍ഡായ ബ്ലീഡിംഗ് ഗ്രീന്‍ അവതരിപ്പിച്ച സംഗീതവിരുന്ന് വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ സഹകരണത്തോടെ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സി.എം.ഐ. സ്വാഗതം പറഞ്ഞു. 0480 പ്രസിഡന്റ്, കൂടല്‍മാണിക്യം ക്ഷേത്രം മുന്‍ ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ബ്ലീഡിംഗ് ഗ്രീന്‍ ബാന്‍ഡ് അഞ്ച് ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഊര്‍ജസ്വലമായ സംഗീതവിരുന്ന് അവതരിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശം സംഗീതത്തിലൂടെ വിദ്യാര്ഥികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. മഹേഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. ക്രൈസ്റ്റ് കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ക്കൊപ്പം അധ്യാപകരായ അസി. പ്രഫ. അനൂജ്, അസി. പ്രഫ. സ്റ്റിജി, അസി. പ്രഫ. ദിനില്‍, പ്രഫ. ജോമേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാളിന് കൊടികയറി