സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്പെക്ട്ര 2026 അസോസിയേഷന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഐഐടി പാലക്കാട് അസോസിയേറ്റ് പ്രഫസറും ഐഐടി മദ്രാസ് വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ജയകുമാര്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്പെക്ട്ര 2026 അസോസിയേഷന്റെ ഭാഗമായി ദ്വിമാന പദാര്‍ത്ഥങ്ങളിലെ താപ കൈമാറ്റ പഠനം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഐഐടി പാലക്കാട് അസോസിയേറ്റ് പ്രഫസറും ഐഐടി മദ്രാസ് വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ ഡോ. ജയകുമാര്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ദ്വിമാന വസ്തുക്കളിലെ താപ കൈമാറ്റ പഠനവുമായി ബന്ധപ്പെട്ട നൂതന പഠനങ്ങളും ഗവേഷണ സാധ്യതകളും ഡോ. ജയകുമാര്‍ ബാലകൃഷ്ണന് വിശദീകരിച്ചു. സെമിനാറിന് മുന്നോടിയായി ഫിസിക്സ് വിഭാഗം മേധാവി സി.എ. മധു വിഷയപരിചയം നടത്തി. ഫിസിക്സ് അസോസിയേഷന് സെക്രട്ടറി ഐറിന് സേവ്യര്‍ സ്വാഗതവും അധ്യാപിക മേരി ജിസ്ബി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാളിന് കൊടികയറി