കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധ സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തിവരുന്ന പ്രതിഷേധം 18 ാം വാരത്തിലേക്ക് കടന്നു. സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ജോജി ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, പ്രഫസര്‍ സോണി ജോണ്‍, എം.ജി. സുഗുണന്, ടി.സി. രാമരാജ്, പ്രഭാകരന് വടാശേരി എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ അനധികൃത മദ്യശാല ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍